വികസന കാഴ്ചപ്പാട്

മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത് - വികസന കാഴ്ചപ്പാട്

വികസന കാഴ്ചപ്പാട്, ലക്ഷ്യങ്ങൾ തന്ത്രം

കണക്കു രേഖകൾ തയ്യാറാക്കൽ - ജനസേവനം കാര്യക്ഷമമാക്കൽ

പൊതുജന സേവനം കാര്യക്ഷമമാക്കുന്നതിനായി ബ്ലോക്ക് ഓഫീസും വിട്ടുകിട്ടിയ സ്ഥാപനങ്ങളും പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കുന്നത് വഴി ഓഫീസ് ജോലികൾ കാലതാമസം കൂടാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സേവനം നൽകുവാൻ കഴിയുകയുള്ളൂ. ഫ്രണ്ട് ഓഫീസ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, പൊതുജനങ്ങൾക്ക് ഇരിപ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക വഴി പൊതുജന സൗഹൃദ ബ്ലോക്ക് ഓഫീസ് ആക്കി മാറ്റാനും സാധിക്കും. ബ്ലോക്ക് ഓഫീസിലെ എല്ലാ രേഖകളും രജിസ്റ്ററുകളും ഡിജിറ്റലൈസ് ചെയ്യുകയും ഓഫീസുകൾ പരസ്പരം കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാർക്ക് അതാത് കാലത്തുണ്ടാകുന്ന സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പരിശീലനം നൽകി അവരുടെ സേവനവൈദഗ്ധ്യം വർദ്ധിപ്പിക്കാവുന്നതാണ്. വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ ISO സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കാവുന്നതാണ്. 2025 ഏപ്രിൽ 10 മുതൽ കെ-സ്മാർട്ട് വഴി ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ കമ്പ്യൂട്ടർവത്കൃത സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. ഭിന്നശേഷി സൗഹൃദം, മാതൃസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് രൂപ കൽപ്പന നൽകുക വഴി സേവനം എന്ന മഹത് ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരാവുന്നതാണ്.